കേരളം

സത്യവാങ്മൂലത്തില്‍ പിഴവ് ; വി മുരളീധരന്റെ നാമനിര്‍ദേശ പത്രിക തുലാസില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ :     രാജ്യസഭയിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 2016 ല്‍ കഴക്കൂട്ടത്തില്‍ നിന്നും മല്‍സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതായാണ് രേഖപ്പെടുത്തിയത്. 

2004-2005 സാമ്പത്തിക വര്‍ഷം ആദായ നികുതി അടച്ചിട്ടുണ്ടെന്നാണ് 2016 ല്‍ കഴക്കൂട്ടത്തി നിന്ന് മല്‍സരിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കിയത്. 3,97,588 രൂപ ആദായനികുതി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായനികുതി അടച്ചിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ്. ഒന്നരവര്‍ഷം മുമ്പ് നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവെച്ചു എന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ പത്രിക തള്ളാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്