കേരളം

കീഴാറ്റൂർ സമരം: വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസാക്കുന്നതിനെതിരേ വയല്‍ കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ സിപിഎം നീക്കം. വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതര്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ആളുകള്‍ സമരരംഗത്തുണ്ടായിരുന്നു. 

സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത