കേരളം

ട്രെയിനില്‍ വച്ച് രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപിയുടെ ഭാര്യ. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തിലാണ് കെ എം മാണിയുടെ മരുമകളായ നിഷാ ജോസ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഇക്കാര്യം ഭര്‍ത്താവിനോടോ, കെ എം മാണിയോടോ ധരിപ്പിച്ചതായി വ്യക്തമല്ല. ഇതുസംബന്ധിച്ച് നിഷാ ജോസ് പൊലീസില്‍ പരാതി നല്‍കിയതായും വിവരമില്ല.

'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരില്‍് പുറത്തിറങ്ങുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.അപകടത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യപിതാവിനെ സന്ദര്‍ശിക്കുന്നതിന് അയാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷാ ജോസ് പുസ്തകത്തില്‍ ആരോപിക്കുന്നു. എന്നാല്‍ ഇയാളുടെ പേരോ, സംഭവം നടന്നത് എവിടെവെച്ചാണെന്നോ വെളിപ്പെടുത്താന്‍ നിഷാ ജോസ് തയ്യാറായിട്ടില്ല.

തന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നതായി തിരിച്ചറിഞ്ഞ താന്‍ അയാള്‍ക്ക് ആദ്യം താക്കീത് നല്‍കി. എന്നാല്‍ ഇത് അവഗണിച്ചും തന്നെ അപമാനിക്കാന്‍ അയാള്‍ ശ്രമിച്ചതായി പുസ്തകത്തില്‍ പറയുന്നു. ടിടിആറിനോട് ഇക്കാര്യം പരാതിപ്പെട്ടുവെങ്കിലും ഇയാളും അച്ഛനെ പോലെയാണെങ്കിലോ എന്ന് സംശയം പ്രകടിപ്പിച്ച ടിടിആര്‍ ഇടപെടാന്‍ ധൈര്യമില്ലെന്ന് കാണിച്ച് തന്റെ പരാതി നിരസിച്ചതായി നിഷാ ജോസ് ആരോപിക്കുന്നു.

കാലുകള്‍ മടക്കി മുട്ടുകാലില്‍ കെട്ടിപിടിച്ച് ഇരുന്ന തന്റെ കാല്‍പാദത്തിലേക്ക് അയാളുടെ കൈകള്‍ നീണ്ടു. ക്ഷുഭിതയായ താന്‍ അയാളോട് ഇവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടതായും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവിനോടോ, കെ എം മാണിയോടോ ധരിപ്പിച്ചതായി വ്യക്തമല്ല. ഇതുസംബന്ധിച്ച് നിഷാ ജോസ് പൊലീസില്‍ പരാതി നല്‍കിയതായും വിവരമില്ല.

സോളാര്‍ വിഷയത്തില്‍ ജോസ് കെ മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരാനാണെന്നും പുസ്തകത്തില്‍ നിഷാ ജോസ് വെളിപ്പെടുത്തുന്നു. സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളില്‍ വീട് അസ്വസ്ഥമായിരുന്നപ്പോള്‍ തന്റെ മക്കള്‍ അനുഭവിച്ച മനോവിഷമവും നിഷാ ജോസ് പുസ്തകത്തില്‍ വിവരിക്കുന്നു.

സോളാറിലെയും ബാര്‍വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പും തൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ എം മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും , കുറച്ചുകഴിയുമ്പോള്‍ അവ കുരച്ചു ക്ഷീണിക്കും. എന്നാല്‍ ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍