കേരളം

നികുതി കുടിശ്ശിക: ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തിന്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. 45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷ്‌കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് അധികതര്‍ വ്യക്തമാക്കി.

ചെന്നൈയിലെ ഈ ഫ്‌ലാറ്റില്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്നത് അഭിഭാഷകനായ ഉമാശങ്കറാണ്. ശ്രീവിദ്യയുടെ മരണത്തത്തിനുമുന്‍പ് തന്നെ ഫഌറ്റ് വാടകയ്ക്ക് എടുത്തിരുന്നെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്

1996 മുതല്‍  മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കുടശ്ശിക 45 ലക്ഷമായത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് മാത്രം നഷ്ടം നികത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വസ്തു ലേലത്തിന് വെച്ചത്. ഈ മാസം 26 നാണ് ലേലം. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്‌ലാറ്റിന് വിലയിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ