കേരളം

ചട്ടലംഘനം നടത്തി; ജേക്കബ് തോമസിന് സര്‍ക്കാര്‍ വീണ്ടും  കുറ്റപത്രം നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് സര്‍ക്കാര്‍ വീണ്ടും കുറ്റപത്രം നല്‍കും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കുന്നത്. 

പുസ്‌കത്തെക്കുറിച്ചു പല പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് പിന്‍മാറിയിരുന്നു. പുസ്തകത്തില്‍ പതിനാലിടത്ത്  സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കേന്ദ്ര സര്‍വീസ് ചട്ടം ലംഘിക്കപ്പെട്ടു. ഔദ്യോഗിക രേഖകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. വിവാദ കേസുകളിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായും അഭിപ്രായ പ്രകടനം നടത്തി. വിശദ പരിശോധനയ്ക്കു പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും നടപടി എടുക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിലുണ്ട്. 

സംസ്ഥാനത്തെ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് നേരത്തെ ജേക്കബ് തോമസിന് സര്‍ക്കാര്‍ കുറ്റപത്രം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍