കേരളം

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി; കെ എം മാണിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി. മാണിയുടെ പാലയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവരാണ് മാണിയുമായി ചര്‍ച്ച നടത്തിയത്. 

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ച എന്നാണ് സൂചന. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേതാക്കള്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് പുറമെ, മുന്നണി പ്രവേശം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ട്. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്, രാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയവയിലെ നിലപാട് സ്വീകരിക്കാനായി കേരള കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ബിജെപി നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. എന്തുവില കൊടുത്തും ചെങ്ങന്നൂരിുല്‍ വിജയിക്കണമെന്നാണ് അമിത് ഷാ ബിജെപി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടാതെ സംസ്ഥാനത്ത് ബിജെപിക്ക് കൂടി പങ്കാളിത്തമുള്ള ഭരണത്തിനുള്ള സാധ്യത തേടണമെന്നും ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍