കേരളം

സഭയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് സജി ചെറിയാന്‍ ; സിപിഎം വെല്ലുവിളി ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ സമൂഹം ഏറ്റെടുക്കുമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പൂട്ടിയ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ രംഗത്തുവന്ന കെസിബിസി നിലപാടില്‍  പ്രതികരണവുമായി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി. മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണ്. ഇതിനെതിരെ ചെങ്ങന്നൂരില്‍ ജനവികാരം പ്രതിഫലിക്കുമെന്നും താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയേല്‍ അഭിപ്രായപ്പെട്ടിരുന്നു. മദ്യനയത്തില്‍ സഭയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നാണ് ചെങ്ങന്നൂരിലെ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്.  

എല്‍ഡിഎഫിന്റെ മദ്യനയം ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ വെല്ലുവിളി ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ സമൂഹം ഏറ്റെടുക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ളയും വ്യക്തമാക്കി. 

സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചെങ്ങന്നൂരില്‍ കാണാമെന്ന ക്രിസ്ത്യന്‍ സഭകളുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപിച്ച് വരുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു. ഇടതുപക്ഷത്തിന്റെ മദ്യനയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന സഭയുടെ വെല്ലുവിളി പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ