കേരളം

ഇടത് വേണോ വലത് വേണോ?; കേരള കോണ്‍ഗ്രസ് യോഗത്തില്‍ ഭിന്നത

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഭിന്നത. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും യുഡിഎഫിലേക്കു മടങ്ങണമെന്നും യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം സംബന്ധിച്ച് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമുണ്ടാകുമെന്ന് യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നു പാര്‍ട്ടി വിട്ടുനില്‍ക്കണമെന്നും അഭിപ്രായം ഉയര്‍ന്നതായാണ് ലഭിക്കുന്ന സൂചനകള്‍. 

ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കേരളാ കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റിയോഗം ചേര്‍ന്നത്. മൂന്നു മണിക്കു പാര്‍ട്ടി അധ്യക്ഷന്‍ കെ.എം.മാണിയുടെ നേതൃത്വത്തില്‍ തുടങ്ങിയ യോഗത്തില്‍ പാര്‍ട്ടിയിലെ എംപിമാരും എംഎല്‍എമാരും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രാദേശിക ഘടകത്തിനു തീരുമാനം വിട്ടുകൊടുത്ത് മനഃസാക്ഷി വോട്ട് എന്ന നിലപാട് കേരള കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍