കേരളം

കീഴാറ്റൂരിലെ സമരക്കാർ വികസന വിരോധികളല്ല; സിപിഎം തിരുത്തണമെന്ന് സിപിഐ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കീഴാറ്റൂർ സമരത്തിൽ സിപിഎം നിലപാടിനെതിരെ സിപിഐ രം​ഗത്ത്. ജില്ലാ സെക്രട്ടറി പി സന്തോഷാണ് രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. കീഴാറ്റൂരിലെ സമരക്കാർ വികസന വിരോധികളല്ലെന്നാണ് സിപിഐ പറയുന്നത്. സമരത്തെ തകർക്കാൻ കച്ചകെട്ടിയിറങ്ങുന്ന രാഷ്ട്രീയ പാർട്ടിയും നിലവാരമില്ലാത്ത കവിതയെഴുതുന്ന മന്ത്രിയുമെല്ലാം സമരത്തെ എതിർക്കുന്ന രീതി ശരിയല്ലെന്നും  പി.സന്തോഷ് കുമാർ പറഞ്ഞു.

കീഴാറ്റൂരിലെ സമരക്കാർക്കുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച സിപിഐ ഒരു ജനതയുടെ പ്രതിരോധമാണ് സമരമെന്നും വ്യകതമാക്കി. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വം സമരത്തെ എതിർക്കുകയല്ല മറിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കുകയാണ്. കീഴാറ്റൂർ സമരത്തെ ഭൂമി വിട്ടുകൊടുത്തവരും കൊടുക്കാത്തവരും തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കുന്നത് ശരിയല്ല. 

തണ്ണീർത്തടവും വയലും സംരക്ഷിച്ച് ബൈപാസിനായി ബദൽ മാർഗങ്ങൾ തേടണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ