കേരളം

ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പച്ചക്കള്ളം ;  സിപിഎമ്മിന്റെ ഗൂഢതന്ത്രമെന്ന് പ്രണൂബ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  പി ജയരാജനെ കൊലപ്പെടുത്താന്‍ താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കഥ പച്ചക്കള്ളമെന്ന് ആരോപണവിധേയനായ പുത്തന്‍കണ്ടം പ്രണൂബ്. സിപിഎമ്മിന്റെ ഗൂഢതന്ത്രമാണ് ക്വട്ടേഷന്‍ കഥ. രണ്ടു തവണ തന്നെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും പ്രണൂബ് വ്യക്തമാക്കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജയരാജനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രണൂബാണെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നാണ് ചാനലിനോട് പ്രണൂബിന്റെ വെളിപ്പെടുത്തല്‍. തന്റെ അച്ഛനെ കൊന്ന സിപിഎമ്മുകാര്‍, മൃതദേഹം സംസ്‌കരിക്കാന്‍ പോലും അനുവദിച്ചില്ല. 

തന്നെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരിചയപ്പെടുത്തുക, പൂര്‍ണമായിട്ടും നാടുകടത്തുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തനിക്കെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രണൂബ് വ്യക്തമാക്കി. 

കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി