കേരളം

നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി; സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. ആക്രമണത്തിന് ഇരയായ നടിയുടെ സുരക്ഷ മുന്‍ നിര്‍ത്തി ദൃശ്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുകയെന്നാണ് സൂചന. 

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയായിരുന്നു നടി ആക്രമിക്കപ്പെട്ട സമയത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ പ്രധാനമായും തെളിവാക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങല്‍ സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്. 

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും, ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയകരമാണെന്നുമാണ് ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന