കേരളം

ഇടഞ്ഞോടിയ കൊമ്പന്‍ തലകുത്തി കിണറ്റില്‍ വീണു ചരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞോടി ക്ഷേത്രത്തിന് സമീപത്തെ കിണറ്റില്‍ വീണു ചരിഞ്ഞു. തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് ചരിഞ്ഞത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു ലോറിയില്‍ കയറ്റാന്‍ കൊണ്ടുപോവുന്നതിനിടെ വിരണ്ടോടിയ ആന ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ കൊമ്പുകള്‍ കിണറിന്റെ വശങ്ങളില്‍ കുത്തിക്കയറി. രാത്രി പത്തരയോടെ ജെസിബിയും ക്രെയിനും ഉപയോഗിച്ചു പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനക്കാണ് അപകടം സംഭവിച്ചത്. 27 വയസുണ്ട്. 

ആന വിരണ്ടോഓടുന്നതിനിടെ ഒരാള്‍ക്ക് പരിക്കുപറ്റി. തിരുവാഴിയോട് വാരിയത്തൊടി വീട്ടില്‍ മോഹന മേനോനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാത്രി പത്തരയോടെ ക്രെയിന്‍ ഉപയോഗിച്ച് ആനയെ പുറത്തെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍