കേരളം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസ് സുപ്രീംകോടതിയിലേക്ക്; ക്രിസ്ത്യന്‍ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്ന് ഹര്‍ജിക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസ് സുപ്രീംകോടതിയിലേക്ക്. കര്‍ജിനാളിനെതിരായ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയാണ് സുപ്രീംകോടതിയിലേക്കെത്തുന്നത്. 

സഭാ വിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളിയാണ്‌ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും. കര്‍ദ്ദിനാളിനെതിരായ അന്വേഷണവുമായി  മുന്നോട്ടു പോകാന്‍ അനുവദിക്കണം, സുപ്രീംകോടതിയിലെ ക്രിസ്ത്യന്‍ ജഡ്ജുമാര്‍ ഉള്‍പ്പെടാത്ത ബെഞ്ച് കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. 

ഹര്‍ജിയില്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരായേക്കുമെന്നാണ് സൂചന. സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടിലായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്. എന്നാല്‍ കര്‍ദിനാളിനെതിരായ അന്വേഷണം ഹൈക്കോടതി തടയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം