കേരളം

ഹയര്‍സെക്കണ്ടറി പരീക്ഷ ചോദ്യപേപ്പറുകള്‍ വാട്‌സാപ്പില്‍; സൈബര്‍ സെല്‍ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബുധനാഴ്ച നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചുവെന്ന പരാതിയില്‍ സൈബര്‍ സെല്‍ കേസെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമായാല്‍ പരീക്ഷ വീണ്ടും നടത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസം തന്നെയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബുധനാഴ്ച ഫിസിക്‌സ് പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചോദ്യപേപ്പറുകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യങ്ങള്‍ കൈകൊണ്ട് പകര്‍ത്തി എഴുതിയ നിലയിലാണ് പ്രചരിച്ചത്. ഇക്കാര്യം കോ ഓര്‍ഡിനേറ്റര്‍ ഉടന്‍ തന്നെ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഡല്‍ എക്‌സാമിനായി ഈ ചോദ്യപേപ്പര്‍ ഉപയോഗിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ചിലരെ ചോദ്യം ചെയ്തതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം വി.എച്.എസ്.സി പരീക്ഷയുടെ രണ്ട് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതും വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത