കേരളം

മലപ്പുറത്തെ ദുരഭിമാനക്കൊല: വിവാഹത്തില്‍ രാജന് എതിര്‍പ്പുണ്ടായിരുന്നു, പൊലീസ് പറഞ്ഞതനുസരിച്ചാണ് വിവാഹം ഉറപ്പിച്ചതെന്ന് പ്രതിശ്രുത വരന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്തെ ദുരഭിമാനക്കൊലയില്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആതിരയുടെ പ്രതിശുത വരന്‍ ബ്രിജേഷ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിനുശേഷം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ആതിര തന്നോട് പറഞ്ഞിരുന്നതായും ബ്രിജേഷ് പറഞ്ഞു.

വിവാഹത്തിനു സമ്മതിക്കില്ലെന്ന നിലപാടിയിലായിരുന്നു അച്ഛന്‍. താനുമായുള്ള ബന്ധത്തിനു അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ആതിര കുറച്ചു കാലം സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ പോയി ഞങ്ങള്‍ സംസാരിച്ചിരുന്നു. വിവാഹം നടത്താനുള്ള തീയതി അടക്കം തീരുമാനിച്ചത് പൊലീസാണ്- ബ്രിജേഷ് വ്യക്തമാക്കി.

മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഇന്നാണ് ആതിരയും ബ്രിജേഷുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയാണ് നാടിനെ നടുക്കിയ സംഭവം. 

അച്ഛന്‍ കത്തിയുമായി വരുന്നതുകണ്ട് അടുത്ത വീട്ടില്‍ ഒളിച്ച ആതിരയെ വാതില്‍ ചവിട്ടി തുറന്ന് ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ആതിര കൊയിലാണ്ടിയിലുള്ള ബ്രിജേഷുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം രാജന്‍ എതിര്‍ത്തു. കല്യാണത്തിന് രാജന് പൂര്‍ണ്ണസമ്മതമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം