കേരളം

രോഗിയെ തലകീഴായി നിര്‍ത്തി ആംബുലന്‍സ് ഡ്രൈവര്‍: രോഗി സ്‌ട്രെക്ചറില്‍ കഷ്ടപ്പെട്ട് കിടക്കുന്ന വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയെന്നാരോപിച്ച് രോഗിയെ ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. പാലക്കാട് നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറാണ് രോഗിയോട് ക്രൂരമായി പെരുമാറിയത്. 

ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ഡ്രൈവര്‍
രോഗിയോട് പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. സ്വയം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗിക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവര്‍ സ്‌ട്രെച്ചര്‍ ഉള്‍പ്പടെ രോഗിയെ വാഹനത്തിന് പിറകില്‍ തലകീഴായി നിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവര്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത് ഉത്തരേന്ത്യ അല്ല എന്ന കാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയി. തുടര്‍ന്ന് ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ നിലയില്‍ തലകീഴായി കിടന്നു. വീഡിയോ പകര്‍ത്തരുതെന്ന് പറഞ്ഞ ഡ്രൈവര്‍ രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ന്യായീകരിച്ചു. ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചിലര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം