കേരളം

ആകാശ് തില്ലങ്കേരി ജയിലിൽ പെൺകുട്ടിയുമായി പകൽ ചെലവഴിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ വഴി വിട്ട സഹായം ലഭിക്കുന്നതായ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡിജിപി ആർ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യനോട് പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപി നിർദേശിച്ചു.  

ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയ്ക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പകല്‍ മുഴുവന്‍ ചെലവഴിക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചെന്ന് പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി. 

മൂന്നുദിവസങ്ങളിലായി പല തവണയാണ് ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരം നല്‍കിയത്. ഇതടക്കം ജയിലില്‍ വഴിവിട്ട പല സഹായങ്ങളും ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്. ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ഇവരുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍