കേരളം

സീരിയൽ താരം മഹാലക്ഷ്മിയെ കലാതിലകത്തിൽ നിന്നും മാറ്റി; എം രേഷ്മ കലാതിലകം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിനിമാ സീരിയൽ നടി മഹാലക്ഷ്‌മിയെ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കലാതിലകത്തിൽ നിന്നും മാറ്റി. പകരം മാർ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീൽ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തിൽ സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടർന്നാണ് നടപടി. മഹാലക്ഷ്‌മിയെ കലാതിലകമാക്കാൻ വിധികർത്താക്കൾ അനർഹമായി മാർക്ക് നൽകിയെന്നാണ് മറ്റ് മത്സരാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്.

ആദ്യം ഫലം പ്രഖ്യാപിക്കുമ്പോൾ കുച്ചിപ്പുടിയിൽ ക്രൈസ്‌റ്റ് നഗർ കോളേജിലെ ദിവ്യയായിരുന്നു ഒന്നാം സ്ഥാനത്ത്. പക്ഷേ പിന്നീട് അപ്പീൽ മുഖേനെ മഹാലക്ഷ്‌മി ഒന്നാ സ്ഥാനത്ത് എത്തുകയും ദിവ്യ ലിസ്‌റ്റിൽ നിന്നുതന്നെ പുറത്താവുകയും ചെയ്‌തു. കഥാപ്രസംഗ മത്സരത്തിൽ ആദ്യം ഒന്നാം സ്ഥാനം നേടിയ മെറിൽ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നുവെന്ന് മറ്റ മത്സരാർത്ഥികൾ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു