കേരളം

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; വാട്‌സ്ആപ്പില്‍ പ്രചരിച്ചത് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.  പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്ട്‌സാപ്പിലൂടെ പ്രചരിച്ചെതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് ഡി.ജി.പി ക്ക് സമര്‍പിച്ചു. ഇതോടെ പരീക്ഷ വീണ്ടും ഉണ്ടാകുമോയെന്നുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കയ്ക്കും വിരാമമായി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഫിസിക്‌സ് പരീക്ഷ തുടങ്ങും മുന്‍പ് ചോദ്യ പേപ്പറുകളെന്ന വ്യാജേന വാട്ട്‌സ്ആപ്പ് വഴി പ്രചരിച്ചത്. ത്യശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ഇത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യങ്ങള്‍ കൈകൊണ്ട് എഴുതിയ നിലയിലാണ് പ്രചരിച്ചിരുന്നത്.

ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ പരാതിയുമായി ഡി.ജി.പിയെ സമീപിച്ചതോടെയാണ് െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന