കേരളം

പാറശാലയില്‍ ബിജെപി- സിപിഎം സംഘര്‍ഷം;  ബിജെപി പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം ചെങ്കലില്‍ സംഘര്‍ഷം. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനും അച്ഛനും നേരെ ആക്രമണം. ബിജെപി പ്രവര്‍ത്തകന്‍ വിഷ്ണുവിനും അച്ഛന്‍ മോഹനനുമാണ് വെട്ടേറ്റത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്. 

നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ചെങ്കല്‍ ലോക്കല്‍ കമ്മറ്റി ജോയിന്റ്സെക്രട്ടറി, ബിനോയ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

പരുക്കേറ്റ വിദ്യാര്‍ത്ഥികളെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി