കേരളം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കോടിയേരി ഇപ്രകാരം ചോദിച്ചത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി ഐടി സെല്‍ മേധാവി പുറത്തുവിട്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് കോടിയേരിയുടെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? ഇതൊക്കെ സാധിക്കുമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബിജെപിക്ക് സാധിക്കും. രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ്- ബി ജെ പി സംഘപരിവാറുകളെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആര്‍ എസ് എസിന്റെ ഐ ടി മിലന്‍ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാന്‍ സാധിച്ചത്?

ഇതൊക്കെ സാധിക്കുമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബി ജെ പിക്ക് സാധിക്കും.

രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍ എസ് എസ്  ബി ജെ പി സംഘപരിവാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ