കേരളം

സ്വത്ത് കേസില്‍  കെ ബാബുവിനെതിരെ കുറ്റപത്രം,സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതം

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിനെതിരെ കുറ്റപത്രം. മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.


വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കെ ബാബുവിനെതിരായ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. തന്റെ അഭിപ്രായം തേടാതെയായിരുന്നു ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് കെ ബാബു ആരോപിച്ചിരുന്നു. കെ ബാബുവിന്റെ അപേക്ഷ കൂടി പരിഗണിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ബാബുവിന്റെ ആവശ്യങ്ങള്‍ തളളിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ ബാബുവിന്റെ ബിനാമിയെന്ന ആരോപണം ഉയര്‍ന്ന ബാബുറാമിനെയും മോഹനനെയും ഒഴിവാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി