കേരളം

നമുക്ക് ജാതിയില്ല; കേരളത്തില്‍ ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്‌കൂളുകളില്‍ പഠിക്കുന്നത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ജാതി,മത രഹിത സമൂഹത്തിലേക്ക് നിര്‍ണായക പരിണാമം. 2017-18 അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി,മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,24,147 കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. നിയമസഭയില്‍ ഡി.കെ മുരളി നല്‍കിയ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഒന്നുമുതല്‍ പത്തുവരെ 1,23,630 കുട്ടികളും ഹയര്‍ സെക്കന്ററി ഒന്നാ വര്‍ഷത്തില്‍ 278കുട്ടികളും രണ്ടാം വര്‍ഷം 239കുട്ടികലും ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ട്. 

ജാതി വെറി ഇല്ലാതെ ജീവിക്കുക എന്ന ഉദ്ദേശത്തോടെ നമുക്ക് ജാതിയില്ല എന്ന പേരില്‍ സര്‍ക്കാര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജാതിവിരുദ്ധ നിലപാടുകള്‍ സൂക്ഷിക്കുന്ന ഒരു വലിയവിഭാഗം കേരളത്തിലുണ്ടെന്ന് തെളിയിക്കുന്നതാണ് സ്‌കൂളുകളില്‍ ജാതി,മത കോളങ്ങള്‍ പൂപിപ്പിക്കാതെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം സൂചിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍