കേരളം

ഇടതിനൊപ്പം ചേര്‍ന്ന ശോഭനാ ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍; ഡിജിപിക്ക പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോഷ്യല്‍ മഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡിജിപിക്ക് പരാതി നല്‍കി. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു. സജി ചെറിയാന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പുറമെ പറയാന്‍ പറ്റാത്ത രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നതെന്നും ശോഭന പരാതിയില്‍ പറയുന്നു. 

സജി ചെറിയാന് പിന്തുണയുമായി എത്തിയതിന് പിന്നാലെ ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ തനിക്ക് അര്‍ഹമായ പരിഗണന ചെന്നിത്തല നല്‍കിയില്ലെന്നും ശോഭനാ ജോര്‍ജ്ജ് ആരോപിച്ചു. രമേശിന്റെ ലക്ഷ്യം താനാണോ ലീഡറാണോ എന്നും വ്യക്തമല്ലെന്നായിരുന്നു ശോഭനയുടെ ആരോപണം. 

മൂന്ന് തവണ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുള്ള ശോഭനയ്ക്ക് മണ്‌ലത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ