കേരളം

സര്‍ക്കാരിന് കണക്ക് പിഴച്ചില്ല; കുട്ടികളുടെ മതവും ജാതിയും രേഖപ്പെടുത്താതെ വിടുന്നത് സ്‌കൂള്‍ അധികൃതര്‍: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതി, മതരഹിതരായി പഠിക്കുന്നുവെന്ന സര്‍ക്കാര്‍ കണക്കില്‍ പിശക് സംഭവിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍. 

 ഒന്നേകാല്‍ ലക്ഷം പേര്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നത് ശരിയായ കണക്ക് തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി. കണക്കില്‍ വന്‍പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വെളിപ്പടുത്തലുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്. 

 സ്‌കൂളിലെ പ്രധാന അദ്ധ്യാപകര്‍ ചുമതലപ്പെടുത്തുന്ന ആരെങ്കിലുമാകും ഇത് ചെയ്യാറ്. ഈ സോഫ്റ്റുവെയറില്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടാത്ത ഭാഗമാണ് ജാതി, മതം എന്നീ കോളങ്ങള്‍. ഇവ പൂരിപ്പിക്കാതെ വിടുന്നത് സ്‌കൂള്‍ അധികൃതരാണ്, അദ്ദേഹം പറഞ്ഞു. 

സമ്പൂര്‍ണ്ണ സോഫ്റ്റുവെയറിലെ വിവരങ്ങള്‍ പ്രകാരം ജാതിയും മതവും രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളുണ്ടെന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് ജാതിയും മതവും ഇല്ലെന്നതിന്റെ അടിസ്ഥാനമല്ലെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മതാപിതാക്കള്‍ രേഖപ്പെടുത്തിയിട്ടും സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്താത്തതോ, മാതാപിതാക്കള്‍ രേഖപ്പെടുത്താതെ വിട്ടുകളഞ്ഞതോ ആകാം ഇവയെന്നും ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പറഞ്ഞ മോഹന്‍ കുമാര്‍ ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു