കേരളം

എ വി ജോര്‍ജിനെ വെട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്; ക്രിസ്പിന്‍ സാമിനെ വരാപ്പുഴയില്‍ നിയോഗിച്ചത് റൂറല്‍ എസ്പി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ വെട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിനെ വരാപ്പുഴയില്‍ നിയോഗിച്ചത് റൂറല്‍ എസ്പിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്പിന്‍ സാമിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എ വി ജോര്‍ജിനെതിരായ പരാമര്‍ശം. 

നേരത്തെ ചൊവ്വാഴ്ച അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
കൊലപാതകത്തില്‍ സിഐയ്ക്ക് പങ്കുളളതായി കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. സിഐയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

അതേസമയം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിന് പുറമേ ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെയും ചോദ്യം ചെയ്യും.മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കാനാണ് പ്രഫുല്ല ചന്ദ്രനെ ചോദ്യം ചെയ്യുന്നത്. വരാപ്പുഴ പൊലീസ് സ്‌റ്റേഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.എസ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.ഗണേശന്‍ എന്നയാള്‍ പ്രതികളെ കാണിച്ചുതരുമെന്ന് സിഐ വ്യക്തമാക്കിയിരുന്നതായി റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായിരുന്ന പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത