കേരളം

കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചത് അംഗീകരിക്കാനാവില്ല; പങ്കുണ്ടെങ്കില്‍ നടപടിയെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇക്കാര്യത്തില്‍ വസ്തുതകള്‍ പാര്‍ട്ടി പരിശോധിക്കും. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പി മോഹനന്‍ പറഞ്ഞു.

ബോംബേറ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിക്കുകയായിരുന്നു. കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത ചെമ്പ്രയില്‍ വെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സുധാകരനെ പൊലീസ് ജീപ്പ് തടഞ്ഞുവെച്ച് 15 അംഗ സംഘം മോചിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സുധാകരനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പൊലീസില്‍ ഹാജരാക്കുകയായിരുന്നു. 

പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച പ്രതികളെ പിടികൂടാതിരുന്നതിലെ സ്വാഭാവിക പ്രതികരമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നായിരുന്നു സിപിഎം നല്‍കിയ വിശദീകരണം.കഴിഞ്ഞ വിഷുദിനത്തില്‍ സിപിഎമ്മും, ആര്‍എസ്എസില്‍ നിന്ന് തെറ്റി പിരിഞ്ഞവരുടെ സംഘടനയായ ശിവജിസേനയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും പേരുടെ വീടുകളിലേക്ക് ബോംബേറും നടന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ബേംബേറില്‍ സുധാകരന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് പൊലീസ് സുധാകരനെ കസ്റ്റഡിയിലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം