കേരളം

കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് സാധ്വി സരസ്വതിയുടെ വെല്ലുവിളി; എന്നാലൊന്ന് കാണട്ടേയെന്ന് മലയാളികള്‍ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ് വിദ്വേഷ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരതസ്വതി വീണ്ടും വെല്ലുവിളിയുമായി രംഗത്ത്. വീണ്ടും കേരളത്തില്‍ എത്തുമെന്ന്  സരസ്വതി ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളിച്ചു. ആര്‍ക്കാണ് തന്നെ തടുക്കാന്‍ കഴിയുക എന്ന് അറിയണമെന്നാണ് സരസ്വതി വെല്ലുവിളിച്ചിരിക്കുന്നത്. 

രാജ്യം,മതം,സംസ്‌കാരം, പശു സംരക്ഷണം  തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് തന്റെ കേരള സന്ദര്‍ശനം. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്ന സംഘപരിവാര്‍ ആശയ പ്രചാരണവും തന്റെ ലക്ഷ്യമാണെന്നും സരസ്വതി പറയുന്നു. ഈ പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് വരുന്ന തന്നെ ആര്‍ക്കാണ് തടുക്കാന്‍ കഴിയുക എന്ന് കാണണമെന്നും സരസ്വതി വെല്ലുവിളിക്കുന്നു. 

വെല്ലുവിളിച്ചുകൊണ്ടുള്ള സരസ്വതിയുടെ പോസ്റ്റില്‍ മലാളികള്‍ പൊങ്കാലയിടല്‍ നടത്തുകയാണ്. എന്നാലൊന്ന് കാണട്ടെയെന്നാണ് മലാളികള്‍ പറയുന്നത്. വിദ്വേഷപ്രസംഗം നടത്തിയതിന് പിന്നാലെ സരസ്വതിയുടെ പോസ്റ്റില്‍ മലയാളികള്‍ കൂട്ടപൊങ്കാലയിട്ടിരുന്നു. 

ബീഫ് കറിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും  മതേതരത്തെക്കുറിച്ച് ക്ലാസെടുത്തും മലയാളികള്‍ സരസ്വതിക്ക് നല്ല മറുപടി നല്‍കിയിരുന്നു. വീണ്ടും വെല്ലുവിളിയുമായി വന്നതിന് പിന്നാലെ മറുപടികളുടെ ഭാഷയും കനത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം