കേരളം

ലിഗയുടെ കൊലപാതകം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചു, പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് മൊഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ രണ്ടു പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. കസ്റ്റഡിയിലുളള രണ്ടുപേര്‍ കുറ്റം സമ്മതിച്ചു. പ്രദേശവാസികളായ രണ്ടുപേരാണ് കസ്റ്റഡിയിലുളളത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് ഒരാളുടെ മൊഴി. പണം തട്ടാനുളള കയ്യേറ്റ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് രണ്ടാമത്തെ മൊഴിയില്‍ പറയുന്നത്.

ലിഗയുടെ ആന്തരികാവയവങ്ങളുടെ നിര്‍ണായക രാസപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞാണ് ലിഗയെ കോവളത്തെ കണ്ടല്‍കാട്ടില്‍ എത്തിച്ചതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ മൊഴി നല്‍കിയതായുളള റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു