കേരളം

ലിഗയുടെ സംസ്‌കാരം നാളെ ശാന്തികവാടത്തില്‍: സ്വകാര്യ ചടങ്ങെന്ന് സഹോദരി; ഞായറാഴ്ച നിശാഗന്ധിയില്‍ അനുസ്മരണ യോഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വലനിത ലിഗയുടെ സംസ്‌കാരം വ്യാഴാഴ്ച തിരുവനന്തപുരം ശാന്തികവാടത്തില്‍ നടത്തുമെന്ന് സഹോദരി ഇലീസ്. വൈകുന്നേരം നടക്കുന്ന ചടങ്ങ് തികച്ചും സ്വകാര്യമായിരിക്കും. 

ഞായറാഴ്ച വൈകിട്ടു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലിഗ അനുസ്മരണയോഗം സംഘടിപ്പിക്കും. ഇതുവരെയുള്ള തിരച്ചിലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിനാണു യോഗം. അനുസ്മരണച്ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ട്. വരുമോ എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇലീസ് പറഞ്ഞു.

അടുത്ത ആഴ്ച തങ്ങള്‍ തിരികെ ലാത്വിയയിലേക്കു പോകും. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടില്ലെന്നും ഇലീസ് പറഞ്ഞു. സംസ്‌കാരത്തിനുശേഷം ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടുപോയി വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തില്‍ സൂക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'