കേരളം

സങ്കടത്തോടെയെങ്കിലും സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നു :  ശ്രീജിത്തിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും സര്‍ക്കാര്‍ ജോലിയും സ്വീകരിക്കുമെന്ന് വരാപ്പുഴയില്‍ പൊലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില. ജോലിയും ധനസഹായവും അര്‍ഹതപ്പെട്ടതാണ്. പൊലീസുകാര്‍ കാണമാണ് ഞാനും മകളും അനാഥമായത്. സങ്കടത്തോടെയാണെങ്കിലും സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നുവെന്ന് അഖില പറഞ്ഞു. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മകളുടെ ഭാവിക്കായി നിക്ഷേപിക്കും. പൊലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അഖില പറഞ്ഞു. കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്യുകയും, അന്നത്തെ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ച പശ്ചാത്തലത്തിലാണ് അഖിലയുടെ പ്രതികരണം. 

അതേസമയം കേസ് കോടതിയിലെത്തുമ്പോള്‍ വമ്പന്മാര്‍ രക്ഷപ്പെടുമോ എന്ന് സംശയിക്കുന്നതായും അഖില അഭിപ്രായപ്പെട്ടു. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും, 10 ലക്ഷം രൂപ കുടുംബത്തിന് ധനസഹായം നല്‍കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം