കേരളം

പാലക്കാട് എൺപതുകാരിയുടെ മുഖത്ത് മരുമകൾ ചെരുപ്പ് കൊണ്ടടിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പുതുപ്പരിയാരത്ത് എൺപതുകാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം. പുതുപ്പരിയാരം സ്വദേശി സരോജിനിയെയാണ് മരുമകൾ മുഖത്ത് ചെരുപ്പ് കൊണ്ടടിച്ചത്. സരോജിനിയുടെ മുഖത്തും ശരീരത്തും മരുമകൾ ശ്രീമതി ചെരുപ്പുകൊണ്ട് പല തവണ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പറഞ്ഞത് അനുസരിക്കാത്തതിനാണ് മർദ്ദനമെന്നാണ് ശ്രീമതി പറയുന്നത്. സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകൻ ഭാസ്‌കരന്റെ പേരിലേക്ക് നേരത്തെ മാറ്റിയിരുന്നു. സരോജിനിക്ക് പ്രേമയെന്ന മറ്റൊരു മകളുണ്ട്. തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും സരോജിനി തന്നോട് പറയാറുണ്ടെന്ന് പ്രേമ പറഞ്ഞു. വാടക വീട്ടിൽ തനിച്ച് താമസിക്കുന്ന തനിക്ക് അമ്മയെക്കൂടി നോക്കാനാവില്ലെന്നാണ് പ്രേമ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍