കേരളം

പല വഴി നടന്നാല്‍ ലക്ഷ്യം കാണില്ല; ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് എകെ ആന്റണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എകെ ആന്റണി. നേതാക്കള്‍കൂട്ടായി കാണുമ്പോഴുള്ള സ്‌നേഹവും ചിരിയും നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ഇല്ല. നേക്കാന്‍മാര്‍ പലവഴി നടന്നാല്‍ ലക്ഷ്യത്തിലെത്തില്ലെന്നും ആന്റണി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗ്രൂപ്പ് മറന്നുള്ള യോജിച്ച പ്രവര്‍ത്തനം ഇതുവരെ സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം.

കേരളത്തില്‍ ചെങ്ങന്നൂര്‍  തെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മടക്കി കൊണ്ടു വരണമോയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും.യുഡിഎഫ് വിപുലീകരണം സംസ്ഥാനകാര്യം മാത്രമാണെന്നും അദേഹം വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിവാദം  കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയതാണെന്നും അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്‍കാന്‍ കഴിയില്ലെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍