കേരളം

വയനാട്ടില്‍ കള്ള് കുടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

വയനാട്; വയനാട്ടില്‍ വിഷക്കള്ള് കുടിച്ച യുവാവ് മരിച്ചു. കള്ളു കുടിച്ച അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്.  വിഷകള്ള് കുടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. ഗോപി മദ്യപിച്ച ഷാപ്പില്‍ നിന്ന് തന്നെ കള്ളു കുടിച്ചവരാണ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 
 
വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ മരിച്ചു. പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന മറ്റു മൂന്നു പേരെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് അഞ്ചു പേരും മദ്യപിച്ചതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിയേരി കാലാകോളനി വര്‍ഗീസ്(60), മരമൂല കോളനി ബാലന്‍, വേരന്‍, മാണി, വിനു എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. ഗോപിയുടെ പക്കല്‍ നിന്നു മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഷാപ്പു നടത്തിപ്പുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘം ഷാപ്പില്‍ നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടു പോയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍