കേരളം

വരാപ്പുഴ സംഭവം: യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങി;  ശ്രീജിത്തിന് പങ്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  വരാപ്പുഴ വീടാക്രമിച്ച കേസിലെ  യഥാര്‍ഥ  പ്രതികൾ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് പൊലീസിനെ വെട്ടിച്ചെത്തി കീഴടങ്ങിയത്. ഇവരെ റിമാന്‍ഡുചെയ്തു. വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ ശ്രീജിത്തിന് പങ്കില്ലെന്ന് പ്രതികൾ പറഞ്ഞു.

വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇവരാണ്. ഇവര്‍ ‍വീടാക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്. വീടാക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പിടികൂടി മര്‍ദിച്ചത്. 
 
ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസുണ്ടാക്കിയ വ്യാജരേഖ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസ് ഫയലില്‍ നിന്ന് കാണാതായ രേഖയുടെ പകര്‍പ്പ് എസ്പി.. എ വി ജോര്‍ജാണ് അന്വേഷണസംഘത്തിന് കൈമാറിയത്. രേഖയുടെ ഉറവിടത്തെക്കുറിച്ച് അറിയില്ലെന്നും പകര്‍പ്പാണ് തനിക്ക് ലഭിച്ചതെന്നും എസ്പി മൊഴി ‌നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡ‍ിവൈഎസ്പി ജോര്‍ജ് ചെറിയാനാണ് എസ്പിയെ നേരില്‍കണ്ട് രേഖകള്‍ കൈപ്പറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത