കേരളം

വൃത്തിയുളള വസ്ത്രങ്ങള്‍ ധരിക്കുന്നത് ആഢംബര ജീവിതമായി ചിത്രീകരിക്കുന്നു; സമൂഹ മാധ്യമങ്ങളിലുടെ അവഹേളിക്കുന്നതിനെതിരെ രാജേശ്വരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ജീവിക്കാന്‍ കഴിയാത്തതരത്തില്‍ സമൂഹ മാധ്യമങ്ങളിലുടെ അവഹേളിക്കുന്നെന്നു പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ രാജേശ്വരി. പൊതുസ്ഥലത്തുപോലും ചിലര്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി അപമാനിക്കുകയാണെന്നും രാജേശ്വരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റായ പ്രചാരണം വര്‍ധിച്ചതോടെ പലരും പരസ്യമായി അസഭ്യവര്‍ഷം നടത്തുന്നു. വൃത്തിയുളള വസ്ത്രങ്ങള്‍ ധരിക്കുന്നത് ആഢംബര ജീവിതമായി ചിത്രീകരിക്കുന്നു. ബ്യൂട്ടിപാര്‍ലറില്‍ പോകാറില്ല. മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ അവഹേളിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.

മകള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ്, തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മകളുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിന് കോടതി നല്‍കിയ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു