കേരളം

'നായയുടെ വാല്‍ എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല' 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  നായയുടെ വാല്‍ എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ആര്‍ എസ് എസിന്റെ സ്വഭാവം.അവരുടെ ആക്രമണ സ്വഭാവം ഒരു കാലത്തും മാറില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തെ അപലപിച്ച് ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിലാണ് ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര്‍ എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. 

കൂത്തുപറമ്പ് തോക്കിലങ്ങാടി ഹൈസ്‌കൂളില്‍ നടന്ന ആര്‍ എസ് എസ് ആയുധ പരിശീലന ക്യാമ്പ് സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സിപിഎം നേതാവ് ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതില്‍ ആര്‍ എസ് എസ്/ബിജെപി നേതൃത്വത്തിന് കൃത്യമായ പങ്കുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയില്‍ നിലനിന്ന സമാധാന അന്തരീക്ഷമാണ് ഇവര്‍ നശിപ്പിച്ചത്. ജയരാജന്‍ കുറ്റപ്പെടുത്തി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


'നായയുടെ വാല്‍ എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല' എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ആര്‍ എസ് എസിന്റെ സ്വഭാവം.അവരുടെ ആക്രമണ സ്വഭാവം ഒരു കാലത്തും മാറില്ല.പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര്‍ എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണം.

കൂത്തുപറമ്പ് തോക്കിലങ്ങാടി ഹൈസ്‌കൂളില്‍ നടന്ന ആര്‍ എസ് എസ് ആയുധ പരിശീലന ക്യാമ്പ് സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സ:ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇതില്‍ ആര്‍ എസ് എസ്/ബിജെപി നേതൃത്വത്തിന് കൃത്യമായ പങ്കുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയില്‍ നിലനിന്ന സമാധാന അന്തരീക്ഷമാണ് ഇവര്‍ നശിപ്പിച്ചത്.സിപിഐ(എം) അങ്ങേയറ്റം ക്ഷമ കാണിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ നാടിനോടും ജനങ്ങളോടും ഉത്തരവാദിത്വവും പ്രതിബദ്ധതയും ഉണ്ട്.

ആര്‍ എസ് എസ് കാട്ടാളത്തത്തിനെതിരെ മുഴുവനാളുകളും സമാധാനപരമായി പ്രതിഷേധിക്കണം.സമാധാനം നിലനിര്‍ത്തുന്നതിന് സിപിഐ(എം) പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വശം വദരാവാതെ സഹിഷ്ണുതയോടെ
പ്രവര്‍ത്തിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്