കേരളം

കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്നു സുപ്രിം കോടതി, സര്‍ക്കാരിന്റെ ആവശ്യം തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രിം കോടതി. ഇത്തരമൊരു നിര്‍ദേശം നല്‍കണമെന്ന, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

കോടതി ഉത്തരവു മറികടക്കാനായി പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന് നടപടി കോടതിയലക്ഷ്യമാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ പിടിച്ചുവച്ചിട്ടുള്ള ബില്‍ പരിഗണിക്കണമെന്നു നിര്‍ദേശം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ  ആവശ്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വാദത്തിനിടെ അഭിഭാഷകര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് ചില അഭിഭാഷകരെന്ന് കോടതി കുറ്റപ്പെടുത്തി. സുപ്രിം കോടതിയെ മുന്‍പില്ലാത്തവിധം നശിപ്പിക്കുകയാണ് ഇവര്‍. ഒരമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമം. കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ ഉള്ളൂ എന്ന കാര്യം ഇവര്‍ ഓര്‍ക്കണമെന്ന് കോടതി മുന്നിറിയിപ്പു നല്‍കി.

പ്രവേശനം ക്രമപ്പെടുത്തുന്നതിനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ചിരുന്നു. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം