കേരളം

കോടിയേരിയും കുമ്മനവും കണ്ടാല്‍ കുത്തി കൊല്ലാത്തിടത്തോളം കാലം ഇത് രാഷ്ട്രീയ കൊലപാതകമല്ല: കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ച് ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

ണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരാടി രംഗത്ത്. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് ഹരീഷ് പേരടി
പറഞ്ഞു. കണ്ണുരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷിന്റെ പ്രതികരണം.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരകളാണ് സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജും. മാഹിയ്ക്ക് സമീപപ്രദേശങ്ങളില്‍ ഒരു മണിക്കൂര്‍ ഇടവേളയിലാണ് തിങ്കളാഴ്ച രാത്രി ഇരുവരും കൊല്ലപ്പെട്ടത്. മുന്‍ നഗരസഭാംഗവും സിപിഎം മാഹി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ബാബു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

'കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണുരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത്..'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി