കേരളം

ചെങ്ങന്നൂരില്‍ 25 നാമനിര്‍ദ്ദേശ പത്രികകള്‍; അപരന്‍മാര്‍ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചു. 25 നാമനിര്‍ദ്ദേശ പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. മെയ് 11നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മെയ് 14 ആണ്. 

എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം നേരത്തെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്‍മാരുടെ ഭീഷണിയുണ്ട്. ഇവരെ പിന്‍വലിപ്പിക്കാനുള്ള നീക്കം സജീവമാണ്. കഴിഞ്ഞ തവണ ആറ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. 

എംഎല്‍എയായിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്ന് മുന്നണികളും നേരത്തെ തന്നെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവും തുടങ്ങി. സിപിഐഎം ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാനാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. നേരത്തെ ഇവിടെ ഒരു തവണ സ്ഥാനാര്‍ത്ഥിയായിരുന്നു സജി. ഡി വിജയകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പിഎസ് ശ്രീധരന്‍ പിള്ളയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞതവണയും ശ്രീധരന്‍ പിള്ളയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍