കേരളം

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കും. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാണമെന്ന് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. എംപി ഫണ്ടു ഉപയോഗിച്ച് നിലം നികത്തിയ കേസിലാണ്  കോടതിയുടെ  മേല്‍നോട്ടത്തില്‍ അന്വേഷണം. 

അന്വേഷണപുരോഗതി ഓരോമാസവും അഞ്ചാം തിയ്യതി കോടതിയെ അറിയിക്കണം. അന്വേഷണത്തില്‍ അപാകത തോന്നിയാല്‍ പരാതിക്കാരന് കോടതിയെ  സമീപിക്കാമെന്നും കോട്ടയം വിജിലന്‍സ് കോടതി വ്യക്തമാക്കി. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകാമെന്ന് നേരത്തെ വിജിലന്‍സ് സംഘം അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ