കേരളം

പിണറായി ആര്‍എസ്എസിന്റെ മുഖ്യമന്ത്രി: എംഐ ഷാനവാസ് എംപി

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിന്റെ മുഖ്യമന്ത്രിയാണെന്ന് എംഐ ഷാനവാസ് എംപി. ആര്‍എസ്എസിന് കേരളത്തില്‍ ഒരു എംഎല്‍എയുടെ ആവസ്യമില്ലെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് (എഫ്എന്‍പിഒ) 27ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രിയെക്കുറിച്ചും ഷാനവാസ് എംപി പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കുന്ന പ്രധാനമന്ത്രിയുടെ പൈശാചികമുഖമാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസിനെയും ഇന്ദിര ഗാന്ധിയെയും എതിര്‍ക്കാനും തോല്‍പിക്കാനും രാജ്യത്തെ ഇടതുപക്ഷങ്ങളും മതേതരപ്രസ്ഥാനങ്ങളും ഉള്‍പ്പെടെ ഒന്നിച്ചപ്പോള്‍ ബിജെപി എന്ന വിപത്തിനെ കാണാന്‍ അവര്‍ക്കായില്ലെന്നും എംപി പറഞ്ഞു. 

ബിജെപിക്കും ആര്‍എസ്എസിനും എതിരെ രാജ്യസഭയില്‍ ശബ്ദം ഉയരരുതെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് നല്‍കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയാറായിട്ടും സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍