കേരളം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവ ചെയ്ത ആര്‍എസ്എസ്സിന്റെ ദേശസ്‌നേഹം കപടം: അശോക് ധാവ്‌ളെ

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവ ചെയ്ത ആര്‍എസ്എസ്സിന്റെ ദേശസ്‌നേഹം കപടമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ പറഞ്ഞു. രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മുതിരുന്ന ആര്‍എസ്എസ് സ്വന്തം ചരിത്രം ആദ്യം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കര്‍ ജയില്‍മോചിതനായത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്താണ്. ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കര്‍ ക്വിറ്റ് ഇന്ത്യാ സമരത്തിലുള്ള നിലപാട് ചോദിച്ചപ്പോള്‍ ബ്രിട്ടനെ  ശുത്രക്കളായി കാണുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. ആര്‍എസ്എസ്സും ഹിന്ദു മഹാസഭയും മുസ്ലിംലീഗും സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. മുസോളിനിയെയും ഹിറ്റ്‌ലറെയും സന്ദര്‍ശിച്ച മുഞ്ചെയാണ് ഫാസിസ്റ്റ് സംഘടനയായി ആര്‍എസ്എസ്സിനെ പരുവപ്പെടുത്തുന്നതിനുള്ള നയരൂപീകരണം നടത്തിയത്. 

മോഡിഭരണത്തില്‍ രാജ്യത്തിന്റെ പരാമാധികാരവും മതേതരത്വവും അപകടത്തിലാണ്. മഹരാഷ്ട്രയിലെ ലോങ്മാര്‍ച്ച് വിജയത്തിന് പിന്നില്‍ ബിജെപി ഒഴികെയുള്ള മുഴുവന്‍ കക്ഷികളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവുമുണ്ടെന്നും ധാവ്‌ളെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത