കേരളം

സംഗീത പരിപാടിയുടെ മറവില്‍ വയല്‍ നികത്തല്‍; എആര്‍ റഹ്മാന് ഹൈക്കോടതി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംഗീത പരിപാടിയുടെ മറവില്‍ വയല്‍ നികത്തലും പുറമ്പോക്കു കൈയേറലും നടക്കുന്നതായ ഹര്‍ജിയില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇരുമ്പനത്ത് 26 ഏക്കര്‍ പാട ശേഖരം പരിപാടിയുടെ മറവില്‍ നികത്തുന്നതയാണ് ഹര്‍ജിയിലെ ആക്ഷേപം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി റഹ്മാനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലാണ് ഈ മാസം 12 ന് വൈകിട്ട് എ ആര്‍ റഹ്മാന്‍ സംഗീത നിശ സംഘടിപ്പിച്ചിട്ടുള്ളത്. ഈ സംഗീത നിശയുടെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ വയല്‍ നികത്തുന്നതായാണ് പരാതി. തിരുവാങ്കുളം സ്വദേശി വല്‍സല കുഞ്ഞമ്മയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഏറെക്കാലമായി നികത്തല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും ആറ് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

റഹ്മാന്റെ പരിപാടി മുന്‍പ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് ഇവിടേക്കു മാറ്റുകയായിരുന്നുവെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ