കേരളം

പല മടങ്ങ് കയറിയിറങ്ങിയിട്ടും നടപടിയില്ല, മനംമടുത്ത് കൊച്ചി വില്ലേജ് ഓഫീസ് പെട്രോള്‍ ഒഴിച്ച് തീയിട്ടു എഴുപതുകാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുളളില്‍ തീയിട്ടു. ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങിയ ആളാണ് മനംമടുത്ത് ഈ അതിക്രമത്തിന് മുതിര്‍ന്നത്. സംഭവത്തില്‍ വില്ലേജ് ഓഫീസിലെ ഫയലുകള്‍ കത്തിനശിച്ചു.ആളപായമില്ല.

ഒരു വര്‍ഷം മുന്‍പ്  തിരുവനന്തപുരം വെള്ളറടയിലെ വില്ലേജ് ഓഫീസിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു.  ആനപ്പാറയ്ക്കടുത്ത് കോവില്ലൂരിലെ പിതൃഭൂമി വിറ്റ് കടബാദ്ധ്യത തീര്‍ക്കാന്‍ വില്ലേജ് ഓഫീസ് കയറിയിറങ്ങിയ ഗൃഹനാഥന്‍ മനംമടുത്ത് വില്ലേജ് ഓഫീസ് ആക്രമിച്ചത് കേരളത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു