കേരളം

സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് ആശ്വാസം ; സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്റെ കണ്ടെത്തലുകൾ ഹൈക്കോടതി റദ്ദാക്കി. ലൈം​ഗികാരോപണങ്ങൾ കമ്മീഷന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും ഹൈക്കോടതി വിധിച്ചു. 

അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും, ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സോളാർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാ​ഗമാക്കിയ കമ്മീഷൻ, സർക്കാർ ഏൽപ്പിച്ച പരി​ഗണനാ വിഷയങ്ങൾ മറികടന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ ആക്ഷേപം.  

തനിക്കെതിരായ കമ്മീഷൻ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൽ നീക്കണമെന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഹർജി ഹൈക്കോടതി തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി