കേരളം

വിലകൂടിയ ഫോണിന് വേണ്ടി വഴക്കിട്ട മകന് അവസാനം കിട്ടിയത് അമ്മയുടെ മരണവാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വില കൂടിയ മൊബൈല്‍ ഫോണിനായി വഴക്കിട്ട മകന് അമ്മ മറുപടി നല്‍കിയത് സ്വന്തം മരണം കൊണ്ട്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. എസ്എസ്എല്‍സി പാസായ മകന്‍ വില കൂടിയ മൊബൈലിനായി എന്നും വഴക്കിടുമായിരുന്നുന്നെന്നും ഇതില്‍ മനം നൊന്ത് അമ്മ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ 9000 രൂപയുടെ മൊബൈല്‍ ഫോണ്‍ ആണ് മകന്‍ കൈവശമുണ്ടായിരുന്നത്. 

എന്നാല്‍ അത് പോരെന്നും 35000 രൂപയുടെ ഫോണ്‍ വേണമെന്നുമായിരുന്നു മകന്റെ ആവശ്യം. കഴിഞ്ഞ ദിവസം അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ദേഷ്യത്തില്‍ മീനും പാത്രവും മകന്‍ തട്ടിക്കളയുകയും ചെയ്തു. ഇതില്‍ മനംനൊന്ത് അമ്മ നേരെ സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് നടന്ന് ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു