കേരളം

താരരാജാക്കള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥ: ബാലചന്ദ്രന്‍ ചുള്ളിക്കാട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇവരുടെ കൈകളിലാണ് ഇന്നു മലയാള സിനിമയെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി  സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. 

മലയാള സിനിമയില്‍ പുതുതലമുറയിലെ പല അഭിനേതാക്കള്‍ക്കും തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ്. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കള്‍- ചുള്ളിക്കാട് പറഞ്ഞു.

60 വയസ്സ് പൂര്‍ത്തിയാക്കിയ ചുള്ളിക്കാടിനെയും സപ്തതി ആഘോഷിക്കുന്ന എസ് രമേശന്‍ നായരെയും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് എസ് എന്‍ സ്വാമി അധ്യക്ഷനായി. ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവരെ അനുമോദിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സജീവ് പാഴൂര്‍, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എം എ നിഷാദ്, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ എസ് ഹരീഷ് എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത