കേരളം

പവനന്‍ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോയതു കണ്ട ഒരാളെ കാണിച്ചുതരാമോ? ഗോപാലകൃഷ്ണനെ വെല്ലുവിളിച്ച് പവനന്റെ മകള്‍

സമകാലിക മലയാളം ഡെസ്ക്

യുക്തിവാദിയായിരുന്ന പവനന്‍ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോയിരുന്നെന്ന, സംഘപരിവാര്‍ നേതാവ് ഡോ.എന്‍ ഗോപാലകൃഷ്ണന്റെ ആരോപണത്തിനെതിരെ പവനന്റെ മകള്‍. പവനന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതു കണ്ടിട്ടുള്ള ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാനാവുമോയെന്ന് പവനന്റെ മകള്‍ സിപി ശ്രീരേഖ ഡോ. ഗോപാലകൃഷ്ണനെ വെല്ലുവിളിച്ചു. 

പവനന്‍ തലയില്‍ മുണ്ടിട്ട് വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതു പലവട്ടം കണ്ടിട്ടുണ്ടെന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തോടു പ്രതികരിച്ചുകൊണ്ട് സിപി ശ്രീരേഖ ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതി. സന്ദേശത്തിലെ ശങ്കരാടിയെ കണ്ടുകൊണ്ട് ഗോപാലകൃഷ്ണന്‍ ഉറങ്ങാന്‍ പോയിരുന്ന ദിനങ്ങളാവാം അവയെന്ന് ശ്രീരേഖ പരിഹസിച്ചു. വളരെക്കാലം മുമ്പേ അരങ്ങൊഴിഞ്ഞയാളുകളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കല്‍ എളുപ്പമാണെന്ന് പോസ്റ്റില്‍ പറയുന്നു.

പവനനെ വടക്കുന്നാഥ ക്ഷേത്രത്തില്‍ കണ്ടെന്നാണ് താങ്കള്‍ പറയുന്നത്. അങ്ങനെ കണ്ട ഒരാളെയെങ്കിലും താങ്കള്‍ക്കു ചൂണ്ടിക്കാണിക്കാനാവുമോ? അതോ നിങ്ങള്‍ രണ്ടു പേരും മാത്രമായിരുന്നോ അന്നു ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്?  ഇക്കാര്യത്തില്‍ വ്യക്തത തേടി എന്‍ ഗോപാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ വിസമ്മതിച്ചതായി ശ്രീരേഖ പോസ്റ്റില്‍ പറഞ്ഞു.

മരിച്ചുപോയ ഒരാളെക്കുറിച്ച് നുണപ്രചാരണം നടത്തുന്നതിനെതിരെ പ്രതികരിക്കുക തന്നെ വേണമെന്ന്, മകള്‍ ഇട്ട പോസ്റ്റിനോടു പ്രതികരിച്ചുകൊണ്ട് പവനന്റെ ഭാര്യ പാര്‍വതി പവനന്‍ വ്യക്തമാക്കി. ഓര്‍മ്മ നഷ്ടപ്പെടുന്നവരേയും പവനന്‍ അവിശ്വാസിയായി തന്നെയാണ് ജീവിച്ചതെന്ന് പാര്‍വതി പവനന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്