കേരളം

ലൈക്കടിക്കുന്നത് പോസ്റ്റിലെ ഉള്ളടക്കത്തെ അംഗീകരിച്ചിട്ടല്ല; പീഡോഫീലിയയില്‍ വിശദീകരണവുമായി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

ബാല ലൈംഗീക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി വി.ടി.ബല്‍റാം എംഎല്‍എ. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയോ കമന്റിലൂടേയോ ഞാനായിട്ട് പറയുന്ന വാക്കുകള്‍ക്ക് മാത്രമാണ് എനിക്ക് ഉത്തരവാദിത്വമുള്ളത് എന്നാണ് ബല്‍റാമിന്റെ വിശദീകരണം. 

മറ്റ് വ്യക്തികളുടെ പോസ്റ്റുകള്‍ ഞാന്‍ ഷെയര്‍ ചെയ്താല്‍ അതിന്റെ ഉള്ളടക്കത്തോട് എനിക്ക് യോജിപ്പാണെന്ന് കണക്കാക്കം. എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് നല്‍കുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാന്‍ അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമില്ല. ആ പോസ്റ്റ് കണ്ടു, അതിലെ ചര്‍ച്ചകള്‍ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കില്‍ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.

എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായില്‍ വിരലിട്ട് കുത്തി തങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാനും പിന്നീടതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബര്‍ ക്വട്ടേഷന്‍കാര്‍ക്കും ചില പ്രത്യേക മാധ്യമങ്ങള്‍ക്കും അവരവരുടെ പണി തുടരാം. വിരോധമില്ല എന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ